. ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പ്രകമ്പനമുണ്ടായി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 1:30 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ ഭലേസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും പഞ്ചാബിലും ഉത്തരേന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ശ്രീനഗറില്‍ ഭൂചലനം സ്കൂള്‍ കുട്ടികളെ ഭയപ്പെടുത്തി. കുട്ടികള്‍ സ്കൂളുകളില്‍ നിന്ന് പുറത്തേക്കോടി.കടകളില്‍ നിന്നിരുന്ന ആളുകളും പുറത്തേക്ക് ഓടി.
കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തേക്കാള്‍ തീവ്രമായിരുന്നു ഇതെന്ന് ശ്രീനഗറിലെ പ്രദേശവാസികള്‍ പറഞ്ഞു.ഭൂചലനം ഏതാനും സെക്കന്‍റുകള്‍ നീണ്ടുനിന്നു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്‍റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഇളകുന്നതിന്‍റെ വിഡിയോകള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞയാഴ്ചയും ചമ്മുകശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.