ജനുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ
റിലീസാകുന്നത് 20 ചിത്രങ്ങള്‍

Entertainment

കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്ത് തിയേറ്ററുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരി 13നാണ് തുറന്നത്. പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രം ‘മാസ്റ്റര്‍’ ആണ് തിയേറ്ററുകളില്‍ ആദ്യദിനം തരംഗം തീര്‍ത്തത്. മാസ്റ്റര്‍ ഉണ്ടാക്കിയ ആത്മവിശ്വാസത്തിന്‍റെ ബലത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം ആണ് കൊവിഡിന് ശേഷം സംസ്ഥാനത്ത് തിയേറ്ററുകളില്‍ എത്തുന്ന ആദ്യചിത്രം. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളചിത്രത്തിന്‍റെ റിലീസ്.
മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലൗ’, ആര്‍.ഉണ്ണിയുടെ എഴുത്തില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍റെ മോഹന്‍കുമാര്‍ ഫാന്‍സ് എത്തും. . അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി, വിനായകനും ബാലുവര്‍ഗീസും അഭിനയിക്കുന്ന ‘ഓപ്പറേഷന്‍ ജാവ’, അമിത് ചക്കാലയ്ക്കല്‍ നായകനായ ‘യുവം’ എന്നിവയാണ്.

Leave a Reply

Your email address will not be published. Required fields are marked *