തിരുവനന്തപുരം: 2012 ല്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയപ്പോള്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങളും പരിഹാരങ്ങളും തേടാന്‍ പൊതുജനങ്ങള്‍ക്ക് മികച്ച ഒരു വേദിയായി. അതിന്‍റെ അമരക്കാരന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന ജനങ്ങളുടെ നേതാവ്.
2012 ല്‍ കോഴിക്കോട് തുടക്കം കുറിച്ച ജനസമ്പര്‍ക്ക പരിപാടിയിലൂടെ നിരവധി ജീവിതങ്ങള്‍ക്ക് ആശ്വാസമാകാന്‍ സാധിച്ചു
2011 മുതല്‍ മൂന്നു വര്‍ഷം മൂന്നു ഘട്ടങ്ങളിലായി നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ ദിവസങ്ങളോളം തന്നെ കാണാനെത്തിയ ജനങ്ങള്‍ക്കുവേണ്ടി പ്രായത്തിന്‍റെയും ശാരീരിക അസ്വസ്ഥതകളെയും വകവയ്ക്കാതെ ഒരു മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നടുവില്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ചു.വിശ്രമം ഒട്ടുമില്ലാതെ. സാധാരണക്കാരന്‍റെ വിഷമങ്ങളും ആവശ്യങ്ങളും അദ്ദേഹം നേരിട്ടു കേട്ടു. അതിനെല്ലാം ഉടന്‍ തന്നെ കല്‍പ്പിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനസേവനത്തിന്‍റെ ഒരു മുഖം കേരളവും ഇന്ത്യയും മാത്രമല്ല, ലോകവും ദര്‍ശിച്ചു.2013 ലെ ഐക്യരാഷ്ട്ര സഭയുടെ നാഷന്‍ പബ്ലിക് സര്‍വിസ് പുരസ്കാരം ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത് ജനസമ്പര്‍ക്ക പരിപാടിയുടെ സ്വീകാര്യത കൊണ്ടു തന്നെയാണ്.ആകെ 242 കോടിയുടെ ധനസഹായമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയത്. മിനിറ്റുകള്‍കൊണ്ട് ഫയല്‍ തീര്‍പ്പാക്കുന്നത് ജനസേവനത്തിന്‍റെ ഉത്തമ മാതൃകയായി മാറി.
ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ക്കൊപ്പം നിന്ന് പരിഹരിക്കുന്ന ഒരു മുഖ്യമന്ത്രി, എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ സാധാരണക്കാര്‍ക്കും കഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് ഈ ജനകീയ
