ജനവാസമേഖലകളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കും

Top News

തിരുവനന്തപുരം: തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ ജനവാസ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കി.
മുഖ്യമന്ത്രി അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗത്തിന്‍റെതാണ് തീരുമാനം. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വ് 1978ലും തട്ടേക്കാട് പക്ഷി സങ്കേതം 1983ലുമാണ് രൂപീകൃതമായത്.യോഗത്തില്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *