ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ എസ് നേതാവും എംഎല്‍എസിയുമായ വൈഎസ്വി ദത്ത പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേരും. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതെന്ന് കദൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ ദത്ത പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ വിശ്വസ്ഥനായിരുന്നു ദത്ത. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ദത്ത കരൂരില്‍ നിന്നും എംഎല്‍എയായത്.
യാതൊരു വിധ നിബന്ധനകളും മുന്നോട്ട് വെക്കാതെയാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഡി.കെ.ശിവകുമാറുമായും സിദ്ധാരാമയ്യയുമായും സംസാരിച്ചു കഴിഞ്ഞു. ഇത് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും. പ്രവര്‍ത്തകരുടെ ക്ഷേമവും മനസ്സില്‍ വെച്ചാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. എച്ച് ഡി ദേവഗൗഡ തന്നോട് ക്ഷമിക്കുമെന്നാണ് താന്‍ കരുതുന്നത്. ദത്ത പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരൂര്‍ മണ്ഡലത്തില്‍ നിന്ന് ദത്തയെ മത്സരിപ്പിച്ചേക്കും. ബി ജെ.പി സ്ഥാനാര്‍ത്ഥിയായ ബെല്ലി പ്രകാശിനെ പരാജയപ്പെടുത്തിയാണ് ദത്ത 2013ല്‍ വിജയിച്ചത്. ഗബ്ബിയില്‍ നിന്നുള്ള ജെഡിഎസ് എംഎല്‍എ എസ് ആര്‍ ശ്രീനിവാസും കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു എംഎല്‍സിയായ സന്ദേശ് നാഗരാജ് ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു. കോണ്‍ഗ്രസില്‍ ചേരാനാണ് സന്ദേശിന്‍റെ തീരുമാനം. പത്തോളം ബി.ജെ.പി എംഎല്‍സിമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വരുമെന്ന് സന്ദേശ് സൂചിപ്പിച്ചു.