ജനങ്ങള്‍ പൊറുക്കില്ലെന്ന് ബി ജെ പി

Top News

പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യംവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ ബിജെപി ശ്രമം തുടങ്ങി. രവിശങ്കര്‍ പ്രസാദും സുശീല്‍ മോദിയും പാറ്റ്നയിലേക്ക് തിരിച്ചു. നിലവില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപി സഖ്യത്തിനില്ല. എന്തു നീക്കമാണ് എന്‍ഡിഎയില്‍ നിന്നും ഉണ്ടാവുക എന്നാണ് അറിയേണ്ടത്..ജെഡിയു,സഖ്യം വിട്ടത് ബിജെപിക്ക് ദേശീയതലത്തില്‍ വലിയ ആഘാതമാണുണ്ടാക്കിയത്. പ്രതിപക്ഷ നിരയിലേക്ക് നിതീഷ് കുമാറിന്‍റെ കടന്നുവരവ് ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ രാഷ്ട്രീയ മാറ്റം വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.
അതിനിടെ നിതീഷ് കുമാര്‍ ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചെന്നും ബിഹാറിലെ ജനങ്ങള്‍ നിതീഷിനോട് പൊറുക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.2020ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ എന്‍ഡിഎയുടെ കീഴില്‍ ഒരുമിച്ച് പോരാടി, ജനവിധി ജെഡിയുവിനും ബിജെപിക്കുമൊപ്പമായിരുന്നു. തങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ നടന്നത് ബിഹാറിലെ ജനങ്ങളോടും ബിജെപിയോടുമുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *