ജനക്ഷേമവും വികസനവും മുഖമുദ്രയാക്കിയ ഭരണകര്‍ത്താവ്

Top News

തിരുവനന്തപുരം: ജനക്ഷേമവും വികസനവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്‍റെയും ഭരണകര്‍ത്താവിന്‍റെയും മുഖമുദ്ര. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പര്‍ക്ക പരിപാടിയും, കാരുണ്യ ബെനവലന്‍റ് സ്കീമും, കേള്‍വിപരിമിധിയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷനുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ്.
കെ.കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍വകുപ്പു മന്ത്രിയായിരിക്കേയാണ് സംസ്ഥാനത്ത് ആദ്യമായി യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്‍.സി. ഐ. നിയമനം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഒരു രൂപയ്ക്ക് അരി തുടങ്ങിയ ജനകീയവും ജനപ്രിയവുമായ ഒട്ടേറെ പദ്ധതികളും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഭരണകാലയളവില്‍ നിലവില്‍ വന്നു. കേരളത്തിന്‍റെ വികസനത്തില്‍ ശ്രദ്ധേയമായ അധ്യായമാണ് കൊച്ചി മെട്രോ. പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിവച്ചതും ഉമ്മന്‍ ചാണ്ടിയാണ്.
1995 ല്‍ തുടക്കമിട്ട പദ്ധതിയായിരുന്നെങ്കിലും വിവാദങ്ങളിലും പ്രശ്നങ്ങളിലും പെട്ട് മുടങ്ങിക്കിടന്നിരുന്ന വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും പുതുജീവന്‍ വെക്കുന്നത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്.
2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യഥാര്‍ഥ്യമാകാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി കേന്ദ്രസര്‍ക്കാരില്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹം തയ്യാറായി. 2015 ഡിസംബറില്‍ തുറമുഖ നിര്‍മാണം തുടങ്ങിവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു കഴിഞ്ഞു.
കണ്ണൂര്‍ വിമാനത്താവള പദ്ധത 1997ല്‍ തുടക്കമിട്ട് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ല്‍ ആണെങ്കിലും 2014 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിര്‍മാണം ആരംഭിച്ചത്. 2018 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക സര്‍വീസ് ആരംഭിച്ചു.
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന പദ്ധതി മുന്നോട്ടുവച്ചതും ഉമ്മന്‍ ചാണ്ടിയായിരുന്നു. കേരളത്തിലെ ദേശിയപാതാ ബൈപാസുകളുടെ നിര്‍മാണം പുനരാരംഭിച്ചതും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്ദീര്‍ഘകാലം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയ പാത ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് ജീവന്‍ വെക്കുന്നതും ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കേയാണ്. ചെലവിന്‍റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനമാണ് നിര്‍ണ്ണായകമായി മാറിയത്. യുവതലമുറയ്ക്കു തൊഴിലവസരങ്ങളൊരുക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരണത്തിലേയ്ക്കു നയിച്ചതിലും ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുണ്ടായിരുന്നു. 2001-ലെ ആന്‍റണി സര്‍ക്കാരില്‍ വ്യവസായവകുപ്പു മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സ്മാര്‍ട്ട് സിറ്റിയുടെ രൂപരേഖ തയ്യാറാക്കപ്പെടുന്നത്. 2004-ല്‍ ആന്‍റണി സ്ഥാനം ഒഴിയുകയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദത്തില്‍ എത്തുകയും ചെയ്തു. ദുബായ് ഇന്‍റര്‍നെറ്റ് സിറ്റിയെ കേരളത്തിലേക്ക് ക്ഷണിച്ചതും 2005-ല്‍ ദുബായ് ഹോള്‍ഡിങ്സ് എന്ന പ്രതിനിധികളുമായി ധാരണാപത്രം ഒപ്പിട്ടതും ഉമ്മന്‍ചാണ്ടി മുഖ്യമ

Leave a Reply

Your email address will not be published. Required fields are marked *