ജനക്ഷേമം, വികസനം

Kerala

കേരള ബജറ്റ് 2022 – 23

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ
സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
ഭൂനികുതി പരിഷ്കരിക്കും, ഭൂമിയുടെ ന്യായവില യില്‍ 10 ശതമാഒറ്റത്തവണവര്‍ദ്ധന
കെ.എസ്.ആര്‍. ടി. സി നവീകരണത്തിന് 1000 കോടി
തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക്ക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി
ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ക്ക് 300 കോടി
ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍
സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാന്‍ 25 കോടി
നെല്ലിന്‍റെ താങ്ങുവില കൂട്ടി, നെല്‍കൃഷി വികസനത്തിന് 76 കോടി
ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിന് സിയാല്‍ മാതൃകയില്‍ കമ്പനി
കുട്ടനാടിന്‍റെ വികസനത്തിന് 140 കോടി, വെള്ളപ്പൊക്കം തടയാന്‍ കുട്ടനാടിന് പ്രത്യേക പരിഗണന
ഇടുക്കി, വയനാട് വെള്ളപ്പൊക്ക ദുരിതം തടയാന്‍ 140 കോടി
ഇടുക്കിയില്‍ ജലസേന മ്യൂസിയം സ്ഥാപിക്കും
മത്സ്യബന്ധന മേഖലയ്ക്ക് 240. 6കോടി
ആരോഗ്യമേഖലയ്ക്ക് 2629 കോടി,കാരുണ്യ പദ്ധതിക്ക് 500 കോടി
തദ്ദേശസ്ഥാപനങ്ങള്‍ക്ക് 12903 കോടി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 100 കോടി
ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി
റീ ബില്‍ഡ് കേരളക്ക് 1600 കോടി

 ബേപ്പൂര്‍ തുറമുഖ അനുബന്ധ വികസനത്തിന് 15 കോടി 
 സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ 20 ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും ഇതിന്    കിഫ്ബിയില്‍ നിന്ന് 200 കോടി വകയിരുത്തും
 ഗതാഗതകുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപാസുകള്‍ നിര്‍മ്മിക്കും
 പ്രളയത്തില്‍ നശിച്ച പാലങ്ങള്‍ പുനര്‍ നിര്‍മ്മി  ക്കാന്‍ 92 കോടി  
 ചലച്ചിത്ര അക്കാദമിക്ക് 12 കോടി.
 സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി.
 മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും.
 കൊട്ടാരക്കരയില്‍ കഥകളി പഠന കേന്ദ്രം തുടങ്ങും.
 സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും.
 കണ്ണൂരിലെ ചിറക്കല്ലില്‍ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരില്‍ സാംസ്കാരികകേന്ദ്രം സ്ഥാപിക്കും.
 തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആര്‍ട്ട് ഗാലറിക്കുമായി 28 കോടി നല്‍കും.
 വിനോദം,വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തൃശൂരില്‍ പുതിയ മ്യൂസിയം.
 പുരാവസ്തുവകുപ്പിന്‍റെ വിവിധ പദ്ധതികള്‍ക്ക് 19 കോടി.
 വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും.
 പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം ചെരാനെല്ലുരില്‍ സ്ഥാപിക്കും.
 ചാവറയച്ഛന്‍ ഗവേഷണകേന്ദ്രത്തിന് ഒരു കോടി.
 തുഞ്ചത്ത് എഴുത്തച്ഛന്‍ ഗവേഷണകേന്ദ്രത്തിന്   ഒരുകോടി.

തിരുവനന്തപുരം :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ ഇന്ന് രാവിലെ നിയമസഭയില്‍ അവതരിപ്പിച്ചു.
കേരളം പ്രതിസന്ധികളെ അതിജീവിച്ചു തുടങ്ങിയതായി മന്ത്രി പറഞ്ഞു.വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി രൂപ അനുവദിച്ചു.
അന്തര്‍ദേശീയ തലങ്ങളില്‍ കേരളം പ്രശംസനീയമായ നേട്ടങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈവരിച്ചത്. മികച്ച ഭരണം കേരളത്തിലേതാണെന്നു മന്ത്രി അവകാശപ്പെട്ടു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജി എസ് ടി വരുമാന വളര്‍ച്ചയില്‍ 14.5 ശതമാനം കൈവരിച്ചു മന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി രൂപ വകയിരുത്തി.കെ എസ് ആര്‍ ടി സി നവീകരണത്തിനു പുനരുദ്ധാരണത്തിനും 1000 കോടി അനുവദിച്ചു.ആരോഗ്യമേഖലയില്‍ വലിയ കരുതലാണ് ബജറ്റിലുള്ളത്. ആരോഗ്യ മേഖലയുടെ വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു 2629 കോടി രൂപയാണ് ആരോഗ്യമേഖലക്ക് അനുവദിച്ചത്. യുദ്ധത്തെ തുടര്‍ന്ന് യുക്രെയിനില്‍ നിന്നും തിരിച്ചെത്തിയവരെ സഹായിക്കാന്‍ നോര്‍ക്ക പ്രത്യേക സെല്‍ ആരംഭിക്കും.
യുക്രെയിനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനു സര്‍ക്കാര്‍ സഹായം നല്കും.വിദേശത്തെ മലയാളി വിദ്യാര്‍ഥികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 106000 വീടുകള്‍ കൂടി നിര്‍മ്മിക്കും. ഹഡ്കോ വായ്പ കൂടി ഉള്‍പ്പെടുത്തിയാണ് ഇവ നിര്‍മ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *