ജഡ്ജി സുരേഷ് കുമാര്‍ പോള്‍ അന്തരിച്ചു

Latest News Uncategorized

കോഴിക്കോട് :പാലാ കുടുംബ കോടതി ജഡ്ജി
സുരേഷ് കുമാര്‍ പോള്‍ (61) അന്തരിച്ചു. കോഴിക്കോട് വെള്ളി മാട്കുന്ന് സ്വദേശി യാണ്. രണ്ടു വര്‍ഷമായി പാലായില്‍ സേവനം ചെയ്യുകയായിരുന്നു. പരേതരായ വെങ്ങിലാട്ട് പോളിന്‍റെയും, ഗ്രേസ് പോളിന്‍റെയും മകനാണ്. ഭാര്യ :ഡാര്‍ലി സുരേഷ് (മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ റിട്ട :പ്രിന്‍സിപ്പല്‍ ), മക്കള്‍ :മെര്‍വിന്‍ പോള്‍, പരേതനായ മേറോന്‍ പോള്‍. മരുമകള്‍ :കെ. വി. ജിനി. ഭൗതിക ശരീരം പാലാ കോടതി വളപ്പില്‍ പൊതു ദര്‍ശനത്തിന് വെച്ചു. അഭിഭാഷകരും, ജുഡീഷ്യല്‍ ഓഫീസര്‍മാരും കോടതി ജീവനക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശവസംസ്കാരം വെള്ളിമാടു കുന്നിലെ ലവ് ഷോര്‍ വില്ല വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഇന്ന് 2.30 ന് കോഴിക്കോട് സി. എസ്. ഐ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മെമ്മോറിയല്‍ പള്ളി സെമിത്തെരിയില്‍.
കോഴിക്കോട് ലോ കോളേജില്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ സുരേഷ് കുമാര്‍ പോള്‍ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് കാസറഗോഡ്, തലശ്ശേരി, മലപ്പുറം, ഹോസ്ദുര്‍ഗ്, കൂത്തുപറമ്പ്, നെയ്യാറ്റിന്‍കര, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജഡ്ജി ആയിരുന്നു. നെയ്യാറ്റിന്‍കര വിഷ മദ്യ ദുരന്തം അടക്കം പല പ്രധാന കേസുകളിലും വിധി പ്രഖ്യാപിച്ചു. എസ്. സി /എസ്. ടി വിഭാഗക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സ്പെഷ്യല്‍ കോടതി ജഡ്ജി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആദരിച്ചിട്ടുണ്ട്. മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയി വിരമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *