ജഗന്‍മോഹന്‍ റെഡ്ഡി ഏകാധിപതിയെന്ന് ശര്‍മിള

Top News

അമരാവതി: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശര്‍മിള . ആന്ധ്രയില്‍ ജഗന്‍ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശര്‍മ്മിള കുറ്റപ്പെടുത്തി. സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കെതിരെ സംഘടിപ്പിച്ച ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു ശര്‍മിളയുടെ ആരോപണം. മാര്‍ച്ചിനെ തുടര്‍ന്ന് ശര്‍മിളയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ജഗനെതിരെ രൂക്ഷവിമര്‍ശനമാണ് ശര്‍മിള നടത്തിയത് . കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ തൊഴിലില്ലായ്മയെ തുടര്‍ന്ന് 21,000 പേര്‍ ആത്മഹത്യ ചെയ്തതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതു സര്‍ക്കാരിന്‍റെ പരാജയമാണ്. യുവാക്കളുടെ മരണത്തിന് നിലവിലെ സര്‍ക്കാരാണ് ഉത്തരവാദി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് 2.30 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നാണു പ്രഖ്യാപിച്ചത്. എന്നാലിതു നടപ്പായില്ല. കുംഭകര്‍ണ്ണനെ പോലെ കഴിഞ്ഞ അഞ്ചു കൊല്ലവും ജഗന്‍ ഉറങ്ങുകയായിരുന്നു ശര്‍മിള ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *