മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് (36) കുഴഞ്ഞുവീണ് മരിച്ചത്. പൊലീസ് മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പന്തല്ലൂരില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ ഏഴു പേരോട് പാണ്ടിക്കാട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്.