ന്യൂഡല്‍ഹി: ദേശീയ സുരക്ഷക്ക് വരെ ഭീഷണിയായേക്കാവുന്ന ചൈനീസ് സി.സി.ടി.വി ക്യാമറകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ(സി.എ.ഐ.ടി) ദേശീയ ഭാരവാഹികളുടെ യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ഇന്ത്യയില്‍ ഉപയോഗത്തിലുള്ള ചൈനീസ് സി.സി.ടി.വികള്‍ക്കും അതിലെ ഡാറ്റ പുറത്തുള്ള ഉപകരണങ്ങളിലേക്ക് അയക്കുവാന്‍ കഴിയും. മുമ്പ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതുപോലെ, ചൈനീസ് സിസിടിവിയുടെ ഉപയോഗവും രാജ്യത്ത് ഉടന്‍ നിരോധിക്കണമെന്ന് ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു.വിഷയത്തിലെ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടും, ഇവയുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും സംഘടന കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രിക്ക് നിവേദനം നല്‍കി.