ബെയ്ജിംഗ്: ചൈനീസ് സ്പേസ് സ്റ്റേഷന്‍ ടിയാന്‍ഗോഗിലെ സഞ്ചാരികള്‍ ബഹിരാകാശത്തു നടന്നു. ചൈനയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണു സഞ്ചാരികള്‍ ബഹിരാകാശത്തു നടക്കുന്നത്.
2008ല്‍ ഷെന്‍ഷൗ 7 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികള്‍ ചരിത്ര നേട്ടം കൈവരിച്ചിരുന്നു.
ടിയാന്‍ഗോഗ് സ്പേസ് സ്റ്റേഷനില്‍ ജൂണിലാണ് നീ ഹയ്ഷെംഗ്, ലിയു ബോമിംഗ്, താങ് ഹോങ്ബോ എന്നീ സഞ്ചാരികളെത്തിയത്.
ലിയുവും താങും സ്പേസ് സ്റ്റേഷനിലെ പ്രധാന മൊഡ്യൂളായ ടിയാന്‍ഹെയില്‍നിന്നു പുറത്തിറങ്ങി ഏഴു മണിക്കൂറോളം ബഹിരാകാശത്ത് ചെലവഴിച്ചു. റോബോട്ടിക്ക് കൈ ഉപയോഗിച്ച് സ്പേസ് സ്റ്റേഷന്‍റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു ലക്ഷ്യം.
