ചൈനീസ് യുദ്ധവിമാനങ്ങള്‍ ദ്വീപിനു സമീപം പറന്നതായി തായ്വാന്‍

Top News

തായ്പെയ് സിറ്റി: തായ്വാന് സമീപം 36 ഫൈറ്റര്‍ ജെറ്റുകളും ബോംബറുകളും ചൈന പറത്തിയെന്ന് തായ്വാന്‍ പ്രതിരോധ മന്ത്രാലയം . തായ്വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈനിലൂടെ പത്ത് വിമാനങ്ങള്‍ പറന്നതായി മന്ത്രാലയം പറഞ്ഞു. ഇതില്‍ ആറെണ്ണം ഷെന്‍യാങ് ജെ-11, നാല് ജെ-16 വിമാനങ്ങളുമാണ്. ദ്വീപ് ഒരിക്കലും ചൈനയുടെ ഭാഗമല്ല. എന്നാല്‍ ബലപ്രയോഗത്തിലൂടെ തായ്വാന്‍ പിടിച്ചെടുക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.തായ്വാനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഷി ജിന്‍പിങ് സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്. ദ്വീപിന് സമീപം യുദ്ധവിമാനങ്ങളും ബോംബറുകളും അയക്കുകയും കടലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നാല് ചെങ്ഡു ജെ-10 യുദ്ധവിമാനങ്ങള്‍, ഒരു വൈ-8 ആന്‍റി സബ്മറൈന്‍ യുദ്ധവിമാനം, മൂന്ന് എച്ച്-6 ബോംബറുകള്‍ എന്നിവ ദ്വീപിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് തായ്വാന്‍ സൈന്യം കണ്ടെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. മൂന്ന് ചൈനീസ് ഡ്രോണുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *