വാഷിങ്ടണ്‍: തായ്വാന്‍ ദ്വീപിനെ ചൈന ആക്രമിച്ചാല്‍ അമേരിക്ക അവരെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. ദീര്‍ഘകാല യുഎസ് നിലനിര്‍ത്തിപ്പോന്ന ‘തന്ത്രപരമായ അവ്യക്തത’ നീക്കി തായ്വാനെ സഹായിക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിക്കുന്നത്.
ചൈനക്കെതിരായ പ്രതിരോധത്തില്‍ തായ്വാനെ സഹായിക്കുന്നതിനെ സംബന്ധിച്ച് സിഎന്‍എന്‍ ടൗണ്‍ ഹാളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.