ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ തയാറെടുത്ത് ഇന്ത്യ

Top News

ന്യൂഡല്‍ഹി : ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ തയാറെടുത്ത് ഇന്ത്യ. ചൈനയുമായുള്ള വാണിജ്യ വ്യാപാര ചര്‍ച്ചകളില്‍ മെല്ലെപ്പോക്ക് അവലംബിക്കും.ചൈനീസ് കമ്പനികള്‍ക്കും ഇറക്കുമതിക്കും കൂടുതല്‍ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്.
നയതന്ത്ര ധാരണ പാലിക്കാത്ത ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍ പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യന്‍ സേനയാണെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് ചൈന. ഇന്ത്യന്‍ സേനയുടെ കടന്ന് കയറ്റ ശ്രമം തങ്ങള്‍ പ്രതിരോധിക്കുകയായിരുന്നെന്നുമാണ് വിശദീകരണം. യഥാര്‍ത്ഥ നിയന്ത്രണ രേഖ ഇന്ത്യന്‍ സേന കടന്നെന്നും ചൈന ആരോപിക്കുന്നു. ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിക്കുന്നതിനെ പ്രതിരോധിക്കാനാണ് ചൈനയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *