ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചിട്ടു

Latest News

ബെയ്ജിങ്: ചൈനയില്‍ വീണ്ടും പടര്‍ന്നുപിടിച്ച് കോവിഡ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും ബെയ്ജിങ് അധികൃതര്‍ അടച്ചിട്ടു.
ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടര്‍ന്നുപിടിക്കുന്നത്.പ്രാദേശിക ലോക്ഡൗണുകള്‍, യാത്രനിയന്ത്രണങ്ങള്‍, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ് വ്യാപനം ചൈന വലിയതോതില്‍ തടഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര യാത്രകള്‍ക്ക് അനുമതി നല്‍കിയതോടെ ഒരു മാസത്തിലധികമായി കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ബെയ്ജിങ്ങിലെ മധ്യജില്ലകളായ ചയോങ്, ഹൈഡിയന്‍ എന്നിവിടങ്ങളില്‍ ആറു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയില്‍ അടുത്തിടെ രോഗബാധിതരായവരുടെ അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡോങ്ചെങ്ങിലെ റാഫിള്‍സ് സിറ്റി മാളില്‍ കോവിഡ് ബാധിതന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് അവിടം അടച്ചുപൂട്ടി. മാളിലെത്തിയ എല്ലാ ഉപഭോക്താക്കളും ജീവനക്കാരും പരിശോധന നടത്താതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ഉത്തരവിറക്കുകയും ചെയ്തു.
ഷോപ്പിങ് സെന്‍ററില്‍ മാസ്കുകള്‍ ധരിച്ച് ജീവനക്കാരും ഉപഭോക്താക്കളും പരിശോധനക്കായി വരി നില്‍ക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍പ ബെയ്ജിങ്ങില്‍ യോഗം ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *