ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആറുമാസത്തിനിടെ ഇതാദ്യമാണ് ചൈനയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.തുടര്‍ന്ന് തലസ്ഥാന നഗരമായ ബെയ്ജിങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.കോവിഡ് വ്യാപനം തടയുന്നതിനായി ചായോങ്ങ് ജില്ലയിലെ സ്കൂളുകള്‍ ഓണ്‍ലൈനാക്കുകയും ഓഫീസുകളും ഭക്ഷണശാലകളും അടക്കുകയും ചെയ്തു. അനാവശ്യമായി പുറത്തുപോവരുതെന്ന് പ്രദേശവാസികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 24,2435 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 621 പുതിയ കേസുകളാണ് ബെയ്ജിങില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ബെയ്ജിങിലെ 16 ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.