. യു.പി സ്കൂള്‍ എന്നത് ഇനിയും യാഥാര്‍ത്ഥ്യമായില്ല
മംഗലം: തലമുറകള്‍ക്ക് അറിവ് പകര്‍ന്ന ചേന്നര എ.എം.എല്‍.പി സ്കൂള്‍ നൂറിന്‍റെ നിറവില്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷം ദേശ് മല്‍ഹാര്‍ എന്ന പേരില്‍ നടക്കും. ശതാബ്ദിയോത്സവം വിളംബരം 25ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
1923 സെപ്റ്റംബര്‍ ഒന്നിനായിരുന്നു സ്കൂളിന്‍റെ തുടക്കം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലായി 121 വിദ്യാര്‍ത്ഥികളായിരുന്നു ആദ്യബാച്ചിലെ പഠിതാക്കള്‍. ഇവരില്‍ 21 പേര്‍ പെണ്‍കുട്ടികളായിരുന്നു. 1940വരെ അഞ്ചാം ക്ലാസ് വരെ പഠനമുണ്ടായിരുന്നു. ആദ്യകാലത്ത് പുറത്തൂര്‍, തൃത്തല്ലൂര്‍, എടക്കനാട്, വാളമരുതൂര്‍, പള്ളിപ്പുറം, കാവഞ്ചേരി, മുട്ടനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയിരുന്നു. യു.പി സ്കൂളായി ഉയര്‍ത്തണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
1.27 ഏക്കറിലേറെ സ്ഥലമുള്‍പ്പടെ സ്കൂളിന് ഉണ്ടെന്നിരിക്കെ യു.പി സ്കൂളെന്ന സ്വപ്നം നാട്ടുകാര്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ചേന്നര, മം?ഗലം, പെരുന്തിരുത്തി, മുട്ടനൂര്‍ തുടങ്ങിയ പ്രദേശങ്ങളുടെ പടിഞ്ഞാറന്‍ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യു.പി പഠനത്തിന് സ്കൂള്‍ വളരെ സൗകര്യപ്രദമാണ്.
ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആഘോഷങ്ങളുടെ ഭാ?ഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് ശതാബ്ദിയാഘോഷത്തിന് ദേശ് മല്‍ഹാര്‍ എന്ന പേര് നല്‍കിയിട്ടുള്ളത്. 24ന് വൈകീട്ട് 3.30ന് ശതാബ്ദി വിളംബര ഘോഷ യാത്ര മംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി റാഫി ഫ്ളാഗ് ഓഫ് ചെയ്യും. 25ന് വിളംബര സമ്മേളനത്തില്‍ മം?ഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി കുഞ്ഞുട്ടി അധ്യക്ഷത വഹിക്കും. പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം, ആദരം, ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പരിശീലന പരിപാടികള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനറും പ്രധാനധ്യാപകനുമായ പി.കെ മുഹമ്മദ് അയ്യൂബ്, സംഘാടക സമിതി ചെയര്‍മാനും പി.ടി.എ പ്രസിഡന്‍റുമായ അഷ്ക്കര്‍ വെള്ളരിക്കാട്ട്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ സെക്രട്ടറി പി.കെ മുഹമ്മദ് സലീം, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ ചേന്നര, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം റഷീദ്, സ്റ്റാഫ് സെക്ര