ചെറുപുഴയില്‍ വീടിനുള്ളില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Top News

കണ്ണൂര്‍: ചെറുപുഴയില്‍ ഒരു വീട്ടിലെ മൂന്ന് കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂര്‍ ചെറുപുഴയില്‍ വാടിച്ചാലിലാണ് ദാരുണമായ സംڅവം ഉണ്ടായത്. മാതാവ് ശ്രീജയേയും څഭര്‍ത്താവ് ഷാജിയേയും ശ്രീജയുടെ ആദ്യവിവാഹത്തിലെ മൂന്ന് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് നിഗമനം.
ശ്രീജയുടെ കുട്ടികളെ വീടിനുള്ളിലെ സ്റ്റെയര്‍കേയ്സില്‍ കെട്ടിത്തൂങ്ങിയ നിലയിലും ഷാജിയും ശ്രീജയും ഒരേകയറില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങിമരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇവരുടെയും രണ്ടാം വിവാഹം ഈ മാസം 16 നായിരുന്നു നടന്നത്. വിവാഹത്തിന് ശേഷം ഇവരുടെ വീട്ടില്‍ നിന്നും അസ്വാരസ്യങ്ങളുടെ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഷാജി മുമ്പ് വിവാഹിതനാണ്. വിവാഹമോചനം നേടാതെയാണ് ശ്രീജയെ വിവാഹം കഴിച്ചത്.
രണ്ടാഴ്ച മുമ്പ് വിവാഹിതരായ ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. നേരത്തേ തന്നെ څഭര്‍ത്താവ് ഉപേക്ഷിച്ച ശ്രീജ പിന്നീടാണ് ഷാജിയുമായി പരിചയപ്പെടുന്നത്. ശ്രീജയുടെ ആദ്യവിവാഹത്തിലെ കുട്ടികളാണ് മൂന്ന് പേരും. മൂത്തത് രണ്ടും ആണ്‍കുട്ടികളാണ്. 12 വയസ്സും 10 വയസ്സുമാണ് ഇവരുടെ പ്രായം. ഇളയ പെണ്‍കുട്ടിക്ക് എട്ടു വയസ്സുമുണ്ട്. നേരം പുലര്‍ന്നിട്ടും വീട്ടില്‍ നിന്നും ആരേയും പുറത്തുകാണാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴായിരുന്നു എല്ലാവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *