കോഴിക്കോട് :ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ രണ്ട് വര്‍ഷത്തിനുശേഷമാണ് ഇക്കുറി ഒത്തുചേരലുകള്‍ അതിന്‍റെ തനിമയില്‍ നടന്നത്.പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും മൈലാഞ്ചിയണിഞ്ഞും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും പെരുന്നാളാഘോഷം ഹൃദ്യമാക്കി. ഈദ്ഗാഹുകളും പെരുന്നാള്‍ നിസ്കാരങ്ങളും ഭക്തിനിര്‍ഭരമാക്കി. വ്രത പുണ്യം നേര്‍ന്നു പരസ്പരം സൗഹൃദവും സ്നേഹവും പുതുക്കി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷം അവിസ്മരണീയമാക്കി.