‘ചെമ്പ് യാത്ര’ നടത്തി കല്യാണപന്തലില്‍

Latest News

ആലപ്പുഴ: വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂര്‍ത്തം തെറ്റാതെയെത്താന്‍ ഇവര്‍ ചെമ്പിനെ ആശ്രയിക്കുകയായിരുന്നു.
രാഹുലും ഐശ്വര്യയുമാണ് വിവാഹിതരായത്. വീട്ടില്‍നിന്നും ചെമ്പിനകത്ത് കയറിയ ഇവരെ അരക്കിലോമീറ്ററോളം താണ്ടിയാണ് ബന്ധുക്കള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. ക്ഷേത്രവും പരിസരവും കനത്ത വെള്ളക്കെട്ടിലാണ്. ഇവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കിഴക്കന്‍ വെള്ളത്തിന്‍റെ വരവോടെയാണ് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇടറോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *