ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

Latest News

പത്തനംതിട്ട : ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാവലന്‍( 72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ആലപ്പുഴ സ്വദേശിയായ ഗോപാലന്‍ മുന്‍ കെഎസ്ഇബി ജീവനക്കാരനാണ്. പത്തനംതിട്ടയില്‍ വെച്ചായിരുന്നു അന്ത്യം.ളാഹ ഗോപാലന്‍റെ നേതൃത്വത്തിലായിരുന്നു സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരം ആരംഭിച്ചത്. കേരളത്തിലെ നിരവധി ഭൂ സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ളാഹ ഗോപാലന്‍റെയും സലീന പ്രാക്കാനത്തിന്‍റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ സമരം ആരഭിച്ചത്.2007 ഓഗസ്റ്റ് 4നാണ് സമരം ആരംഭിച്ചത്. എസ്റ്റേറ്റിന്‍റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടിയത്.
വലിയ തോതിലുള്ള ആക്രമങ്ങള്‍ക്കും ഉപരോധത്തിനും സമരക്കാര്‍ ഇരയാവുകയും ചെയ്തിരുന്നു.2009 ഒക്ടോബര്‍ 5ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരസമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് ളാഹ ഗോപാലന്‍ പിന്‍വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *