ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിനിടെ ചെങ്കോട്ടയില്‍ കൊടികെട്ടാന്‍ നേതൃത്വം നല്കിയ നടന് ദീപ് സിദ്ധുവിനെ തള്ളി നടനും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍. ദീപ് സിദ്ധുവുമായി തനിക്കോ തന്റെ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനു വേണ്ടി ദീപ് സിദ്ധു പ്രചാരണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ദീപ് സിദ്ധു ബിജെപി സഹയാത്രികനാണെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. ഇതേതുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി സണ്ണി ഡിയോള്‍ രംഗത്ത് വന്നത്. അതേസമയം, പ്രതിഷേധിച്ചത് ജനാധിപത്യ അവകാശം ഉപയോഗിച്ചാണെന്ന് ദീപ് സിദ്ധു പറഞ്ഞു. ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.