ചെന്നൈ: പുതിയ ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടെ നടന് സൂര്യയ്ക്ക് പരുക്ക്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന് നിസ്സാര പരുക്കുകളേ ഉള്ളൂവെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിട്ടുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിരിക്കും കങ്കുവ. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. 350 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. 38 ഭാഷകളിലാണ് ചിത്രത്തിന്റെ ആഗോള റിലീസ് എന്ന് നിര്‍മ്മാതാവ് ഈയിടെ അറിയിച്ചിരുന്നു.
