ലോസ് ആഞ്ചലോസ്: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്കേറ്റു. മൂക്കിന് പരുക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം.ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു വിധേയനായ താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും തിരികെ ഇന്ത്യയിലെത്തിയ താരം ഇപ്പോള്‍ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖിന്‍റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നയന്‍താരയാണ് ചിത്രത്തിലെ നായി