തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്കാണ് മുഖ്യമന്ത്രി പോകുന്നത്.ഈ മാസം 23 നാണ് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുന്നത്.
യു.എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. 2018ലാണ് ആദ്യമായി ചികില്‍സയ്ക്കു പോയത്. പിന്നീട് ഈ വര്‍ഷം ജനുവരി 11 മുതല്‍ 26വരെ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷിനുമൊപ്പമാണ് ചികിത്സക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുമ്ബോള്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയിരുന്നത്. ദുബൈയിലെത്തിയ മുഖ്യമന്ത്രി ദുബൈ എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.