ചാലക്കുടിയില്‍ മദ്ധ്യവയസ്കന്‍റെ മൃതദേഹം അഴുകിയ നിലയില്‍

Top News

തൃശൂര്‍: ദിവസങ്ങളായി അടഞ്ഞുകിടന്ന വീട്ടിനുള്ളില്‍ നിന്ന് മദ്ധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. കുറ്റാലപ്പടിയില്‍ ബാബു (53) വിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാബു തനിച്ചായിരുന്നു ഇവിടെ വീട്ടില്‍ താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. കുറച്ച് ദിവസമായി ബാബുവിനെ കാണാനുമില്ലായിരുന്നു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *