ചാന്‍സലറെ മാറ്റാനുള്ള ബില്‍; ഗവര്‍ണര്‍ നിയമോപദേശം തേടി

Latest News

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്മേല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി.
രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനോടാണ് നിയമോപദേശം തേടിയത്. ജനുവരി മൂന്നിന് തിരുവനന്തപുരത്ത് എത്തുമ്ബോഴേക്കും നിയമോപദേശം ലഭിക്കും. ഇത് പ്രാരംഭഘട്ടത്തിലുള്ള നിയമോപദേശമാണ്. തുടര്‍ന്ന് സുപ്രീം കോടതിയിലെ അടക്കം മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തും.
ഉന്നത വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍, സംസ്ഥാന നിയമസഭയ്ക്ക് മാത്രമായി തീരുമാനം എടുക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന തര്‍ക്കം. ബില്ല് രാജ്ഭവനില്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ലെന്ന നിലപാടാണ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിനും.
ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരിക്കും ഗവര്‍ണര്‍ക്ക് മുന്നിലുള്ള മറ്റൊരു മാര്‍ഗം. ഇങ്ങനെ വന്നാല്‍ ബില്ലിന്മേല്‍ തീരുമാനമുണ്ടാകുന്നത് അനന്തമായി നീളും.

Leave a Reply

Your email address will not be published. Required fields are marked *