ചരിത്ര വഴികള്‍; ഡല്‍ഹി നിയമസഭയില്‍
നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം

Uncategorized

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം. സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ പിടിച്ചുകൊണ്ടുപോകാനാണ് ബ്രിട്ടീഷുകാര്‍ തുരങ്കം ഉപയോഗിച്ചതെന്നു പറയുന്നു.
ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. 1993 ല്‍ എംഎല്‍എ ആയപ്പോള്‍ അതിന്‍റെ ചരിത്രം പരിശോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ല രാം നിവാസ് ഗോയല്‍ പറയുന്നു. ഇപ്പോള്‍ തുരങ്കത്തിന്‍റെ കവാടം കണ്ടെത്തി. എന്നാല്‍ കൂടുതല്‍ ഉള്ളിലേക്ക് തെളിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല കാരണം മെട്രോ പദ്ധതികളും ഓടകളും മൂലം പല! സ്ഥലത്തും തുരങ്കം തകര്‍ന്ന നിലയിലാണ് ഗോയല്‍ ചൂണ്ടിക്കാട്ടി.
1912 ല്‍ ബ്രിട്ടീഷുകാര്‍ കോല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം ഇത് നിയമസഭയായി ഉപയോഗിച്ചു. പിന്നീട് 1926 ല്‍ നിയമസഭയെ കോടതിയായി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ കോടതിയില്‍ കൊണ്ടുവരാന്‍ ഈ തുരങ്കമാണ് ഉപയോഗിച്ചിരുന്നതെന്നും ഗോയല്‍ പറഞ്ഞു.സ്വാതന്ത്ര്യസമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ സ്ഥലത്തിന് സമ്പന്നമായ ചരിത്രമുണ്ട്. വിനോദസഞ്ചാരികള്‍ക്കായി ഈ ചരിത്ര സ്ഥലത്തെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *