ബാങ്കോക്ക്: തോമസ് കപ്പ് ചരിത്രത്തില്‍ പതിനാല് വട്ടം ലോകചാമ്പ്യന്മാരായ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കന്നി കിരീടനേട്ടം.ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ ശോഭ വര്‍ദ്ധിപ്പിച്ച് മലയാളി താരനേട്ടവും. എസ്.എച്ച് പ്രണോയ് ക്വാര്‍ട്ടറിലും സെമിയിലും ഇന്ത്യയ്ക്ക് വേണ്ടി വിജയം നേടി. ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയിച്ചു. ഫൈനലില്‍ കിടമ്പി ശ്രീകാന്ത് ജോനാഥന്‍ ക്രിസ്റ്റിയെ 21-15,11-8 എന്ന സ്കോറിലാണ് പരാജയപ്പെടുത്തിയത്.സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ശ്രീകാന്തും ജയിച്ചിരുന്നു. മൂന്ന് മത്സരം വിജയിച്ചതോടെ ഇന്ത്യ കപ്പ് പ്രതീക്ഷിച്ചിരുന്നു. യു.വിമല്‍ കുമാറാണ് ഇന്ത്യയുടെ പരിശീലകന്‍. ഇന്ത്യയുടെ ചരിത്ര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇന്ത്യന്‍ പുരുഷ ബാഡ്മിന്‍റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുകയാണ്. രാജ്യമാകെ ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തില്‍ ആവേശഭരിതരാണ്. ഇത് ഭാവിയില്‍ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല ജേതാവായ ലക്ഷ്യസെന്‍ 8-21,21-17,21-16 സ്കോറിന് അന്തോണി സിനിസുക ജിന്‍ടിംഗിനെ ആദ്യമത്സരത്തില്‍ പരാജയപ്പെടുത്തി. ഡബിള്‍സില്‍ ഇന്തോനേഷ്യയുടെ മൊഹമ്മദ് അഹ്സാന്‍-കെവിന്‍ സഞ്ജയ സുകമുല്‍ജൊ സഖ്യത്തെ സാത്വിക്-ചിരാഗ് സഖ്യം 18-21,23-21, 21-19ന് പരാജയപ്പെടുത്തി. ഫൈനലില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജോനാഥന്‍ ക്രിസ്റ്റിയെ ശ്രീകാന്ത് തോല്‍പ്പിച്ചതോടെ ചരിത്രനേട്ടം ഇന്ത്യ നേടി.