തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്‍റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയയും വിജയം. പേടകം നിലവില്‍ ചന്ദ്രനില്‍നിന്ന് 1474 കിലോമീറ്റര്‍ അകലത്തിലാണ്. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ 14നു രാവിലെ 11.30നും 12.30നും ഇടയില്‍ നടക്കും. ഓഗസ്റ്റ് അഞ്ചിന് വൈകിട്ടാണ് ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഞായറാഴ്ച രാത്രി ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ മൂന്ന് 22ാം ദിവസമാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തിയ ശേഷം അഞ്ച് ഘട്ടങ്ങളായാണ് ഭ്രമണപഥം താഴ്ത്തുന്നത്