ചന്ദ്രയാന്‍ 3 ഓഗസ്റ്റില്‍ വിക്ഷേപിക്കും : ഐഎസ്ആര്‍ഒ ഈ വര്‍ഷം ലക്ഷ്യമിടുന്നത് 19 ദൗത്യ വിക്ഷേപണങ്ങള്‍

Kerala

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്‍റെ മൂന്നാം പതിപ്പായ ചന്ദ്രയാന്‍ 3 ഓഗസ്റ്റില്‍ വിക്ഷേപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.പാര്‍ലമെന്‍റ് എഴുതിത്തയ്യാറാക്കിയ മറുപടിയായി ഇത്തരം അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ഡോക്ടര്‍ ജിതേന്ദ്ര സിംഗ് ആണ്.
ചന്ദ്രയാന്‍ 3 യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുന്‍പത്തെ ചാന്ദ്രദൗത്യത്തില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ മുഖേന, കൂടുതല്‍ കാര്യക്ഷമമായാണ് ചന്ദ്രയാന്‍ 3 നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിക്ഷേപണ സംബന്ധമായ ഹാര്‍ഡ്വെയറുകളുടെ പരീക്ഷണങ്ങളും പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയതായും സിംഗ് വ്യക്തമാക്കി. ഈ വര്‍ഷം നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്ക് പൂര്‍ത്തിയാക്കാനുണ്ട്. ഗഗന്‍യാന്‍, സൗരദൗത്യമായ ആദിത്യ എന്നിവയും ഊഴം കാത്തു കിടക്കുകയാണ്. ഈ വര്‍ഷം പത്തൊമ്ബത് ദൗത്യങ്ങളാണ് വിക്ഷേപണങ്ങളിലൂടെ ഐഎസ്ആര്‍ഒ യാഥാര്‍ത്ഥ്യമാകാന്‍ ശ്രമിക്കുന്നത്. റിയല്‍ എട്ടെണ്ണം ലോഞ്ച് വെഹിക്കിള്‍ ദൗത്യങ്ങളും ഏഴെണ്ണം സ്പേസ് ക്രാഫ്റ്റ് ദൗത്യങ്ങളുമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍, ഏതാണ്ട് അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നും ഐഎസ്ആര്‍ഒ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *