വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്‍റ് ജോ ബൈഡന്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
വിരുന്നിനിടെ ഇരുവരും സമ്മാനങ്ങളും കൈമാറി. കൊത്തുപണികള്‍ ചെയ്ത ചന്ദനപ്പെട്ടിയാണ് ജോ ബൈഡന് മോദി നല്‍കിയത്. പെട്ടിയില്‍ വെള്ളിയില്‍ നിര്‍മിച്ച ഗണേശവിഗ്രഹം, ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ ദര്‍ശിച്ചവര്‍ക്ക് നല്‍കുന്ന തിരിവിളക്ക്,ഉപനിഷത്ത് എന്നിവയാണ് നല്‍കിയത്. 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദ വൈരക്കല്ലാണ് ബൈഡന്‍റെ പത്നി പ്രഥമ വനിതയായ ജില്‍ ബൈഡന് സമ്മാനിച്ചത്. പുരാതന അമേരിക്കന്‍ ബുക്ക് ഗാലറിയാണ് ബൈഡന്‍ മോദിക്ക് സമ്മാനിച്ചത്. വിന്‍റേജ് അമേരിക്കന്‍ ക്യാമറ, വന്യജീവി ചിത്രങ്ങളടങ്ങിയ പുസ്തകം, റോബര്‍ട് ഫ്രോസ്റ്റിന്‍റെ കവിതാ സമാഹാരത്തിന്‍റെ ആദ്യ എഡിഷനിലെ കോപ്പി എന്നിവയും ബൈഡന്‍ കൈമാറി. അത്താഴത്തിന് ജില്‍ ബൈഡന്‍റെ മേല്‍നോട്ടത്തില്‍ നിന കുര്‍ട്ടിസ് എന്ന പ്രത്യേക ഷെഫാണ് മോദിക്കായി വിഭവങ്ങള്‍ തയാറാക്കിയത്. മില്ലറ്റ് കേക്കുകള്‍, ഗ്രില്‍ഡ് കോണ്‍ കെര്‍ണെല്‍ സാലഷ്, ടാങ്കി അവക്കാഡോ സോസ്, കംപ്രസ്ഡ് വാട്ടര്‍മെലണ്‍ തുടങ്ങി വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. താമരയും മയില്‍ച്ചിത്രങ്ങളും കൊണ്ട് വൈറ്റ്ഹൗസ് അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത പരിപാടിയും അരങ്ങേറി.
