ന്യൂഡല്‍ഹി: ചണ്ഡീഗഡ് വിമാനത്താവളത്തിന് ശഹീദ് ഭഗത് ഭഗത് സിങ്ങിന്‍റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭഗത് സിങ്ങിന്‍റെ ജന്മവാര്‍ഷികമായ സെപ്റ്റംബര്‍ 28ന് വിമാനത്താവളത്തിന് പുതിയ പേര് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ല്‍ അദ്ദേഹം പറഞ്ഞു. ഭഗത് സിങ്ങിന്‍റെ ജന്മദിനം ആര്‍ഭാടങ്ങളോടെ ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും കടല്‍ തീരത്ത് മാലിന്യം അടിയുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നെന്നും മോദി പറഞ്ഞു. ഇത്തരം വെല്ലുവിളികള്‍ക്കെതിരെ ഗൗരവമേറിയ നിരന്തര ശ്രമങ്ങള്‍ നടത്തേണ്ടത് നമ്മളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചീറ്റപ്പുലികള്‍ തിരിച്ചെത്തിയതില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ അഭിമാനത്തിലാണ്. ചീറ്റകളെ ഒരു പ്രത്യേക സംഘം നിരീക്ഷിക്കുകയാണെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് എന്ന് മുതല്‍ അവയെ കാണാനാകും എന്ന് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.