ഘട്ടം ഘട്ടമായി മദ്യം നിരോധനം നടപ്പിലാക്കണം: വിസ്ഡം യൂത്ത്

Top News

തിരൂര്‍ : മദ്യം പോഷകാഹാരമാണെന്ന് പറഞ്ഞ് നാട്ടില്‍ മദ്യം ഒഴുക്കാനുള്ള ശ്രമം ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്ന് വിസ്ഡം യൂത്ത് തിരൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു. നാട്ടില്‍ നടക്കുന്ന സകലതിന്മകളുടെയും മൂലകാരണം മദ്യവും മറ്റു ലഹരിവസ്തുക്കളുമാണ്. വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമങ്ങളും കുടുംബകലഹങ്ങളും മദ്യനിരോധനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു.
തിരൂര്‍ മസ്ജിദ് അല്‍ ഹിക്മയില്‍ നടന്ന സഹവാസ ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രവര്‍ത്തകസമിതി അംഗം എന്‍. പരീദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് തിരൂര്‍ മണ്ഡലം പ്രസിഡന്‍റ് ഫൈസല്‍ മാങ്ങാട്ടിരി അധ്യക്ഷത വഹിച്ചു. അസൈനാര്‍ മൗലവി, ഹാരിസ് കായക്കൊടി, വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ സലീം
വാവനൂര്‍, അബ്ദുല്‍ ഖാലിക്, റഫീഖ് താനൂര്‍, ടി.ഒ.നഈം എന്നിവര്‍ പ്രസംഗിച്ചു. വ മണ്ഡലം ഭാരവാഹികളായ അത്കാര്‍ ചെമ്പ്ര, താരിഫ് മുത്തൂര്‍, അസ്ലം തിരൂര്‍, യൂനസ്.പി, നാസര്‍ പയ്യനങ്ങാടി, ഹാഷിര്‍ ചെമ്പ്ര, റാഷിദ് ബി.പി. അങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *