പുറത്തൂര്‍: വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതിരെ എന്ന പ്രമേയം ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്‍റെ പ്രചരണാര്‍ത്ഥം പുറത്തൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിപ്പടിയില്‍ നിന്ന് പുറത്തൂര്‍ അങ്ങാടിയിലേക്ക് ഗ്രാമയാത്ര സംഘടിപ്പിച്ചു.മുസ്ലിം ലീഗ് തവനൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് എം.അബ്ദുള്ള കുട്ടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് കെ.വി റസാഖിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് സി.പി ഷാനിബ് പ്രമേയ പ്രഭാഷണം നടത്തി.തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി അലി മാസ്റ്റര്‍,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് പി.പി അബ്ദുള്ള,ജന സെക്രട്ടറി മജീദ് പുതുപ്പള്ളി,ട്രഷറര്‍ പി.അബ്ദുറഹ്മാന്‍,കെ.വി ഷരീഫ്,റഷീദ് ഫൈസി,പി.മഹ്മൂദ്,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഇ.പി.അലി അഷ്കര്‍,പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജന.സെക്രട്ടറി പി.സാദിഖലി,ട്രഷറര്‍ ഷബീബ് പുതുപ്പള്ളി,പഞ്ചായത്ത് ഭാരവാഹികളായ നൗഫല്‍ എടക്കനാട്,കരീം പടിഞ്ഞാറേക്കര,ഇസ്മായില്‍ പുതുപ്പള്ളി,എം.വി.നാസര്‍ ,ടി.സി. റിയാസ്,തവനൂര്‍ നിയോജക മണ്ഡലം എം.എസ്.എഫ് ജന.സെക്രട്ടറി എം.റാസിക്ക് ,പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്‍റ് പി.പി.അബ്ദുല്‍ ഖയ്യൂം ,ജന.സെക്രട്ടറി അഫ്സീര്‍ തുടങ്ങിയവര്‍ ഗ്രാമയാത്രക്ക് നേതൃത്വം നല്‍കി.