വാരാണസി : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് കോടതിയുടെ വിലക്ക്.
കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു. സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടാന്‍ അനുവദിക്കണമെന്ന് കേസിലെ ഹരജിക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹര്‍ജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവ്. സര്‍വേ റിപ്പോര്‍ട്ടിന്‍റെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് വിവിധ കക്ഷികള്‍ക്ക് കോടതി നല്‍കിയിരുന്നു.
റിപ്പോര്‍ട്ടിനോടുള്ള എതിര്‍പ്പ് അറിയിക്കാനാണ് അവ നല്‍കിയതെന്നും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.