ന്യൂഡല്‍ഹി; ഉത്തരാഖണ്ഡ്, ഗോവ, ഉത്തര്പ്രദേശ് സംസ്ഥാനങ്ങളില് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലെ ഏഴുപത് സീറ്റിലേക്കും ഗോവയിലെ നാല്പ്പത് സീറ്റിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. യുപിയിലെ 55 മണ്ഡലത്തിലേക്കാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 81 ലക്ഷം വോട്ടര്‍മാരുള്ള ഉത്തരാഖണ്ഡില് 632 സ്ഥാനാര്‍്ത്ഥികള്‍് മത്സരരംഗത്തുണ്ട്. 11 ലക്ഷം വോട്ടര്‍്മാര്‍് മാത്രമുള്ള ഗോവയില് 301 സ്ഥാനാര്‍ത്ഥികളുണ്ട്. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും ഭരണത്തിലുള്ള ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലം നിര്‍്ണായകമാണ്.