കാലിഫോര്‍ണിയ: ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു വര്‍ഷത്തെ കണക്കല്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി.
1998ലാണ് ഗൂഗിള്‍ നിലവില്‍ വന്നത്. അതിനുശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെയും മഹേന്ദ്ര സിംഗ് ധോണിയെയും രോഹിത് ശര്‍മ്മയെയും ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്. എന്നാല്‍ അവരെല്ലാം വിരാട് കോഹ്ലിക്ക് പിന്നിലെ നില്‍ക്കുവെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ കായിക വിനോദം ഫുട്ബോളാണെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.