ഗുസ്തിതാരങ്ങളുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു,സംഘര്‍ഷം

Latest News

ന്യൂഡല്‍ഹി:ബ്രിജ്ഭൂഷണ്‍ എം. പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്‍റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കി. മാര്‍ച്ചിന് നേതൃത്വം കൊടുത്ത പ്രമുഖ ഗുസ്തി താരങ്ങളെ അറസ്റ്റുചെയ്തു.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തിതാരങ്ങളെ പൊലീസ് തടഞ്ഞു. വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാര്‍ച്ച് നയിച്ചത്. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനേയും അറസ്റ്റുചെയ്തു.പ്രതിഷേധം തടയാന്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങള്‍ മുന്നോട്ടുപോയത് . താരങ്ങളെ അറസ്റ്റുചെയ്തതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. പ്രതിഷേധക്കാരെ വളഞ്ഞ പൊലീസ് അവരെ വഴിച്ചിഴച്ച് നീക്കംചെയ്തു. നൂറിലേറെ പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറില്‍ എത്തിച്ചേര്‍ന്നുപുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ പോലീസ് അനുവദിച്ചില്ലെങ്കില്‍ പോലീസ് തടയുന്നിടത്ത് വെച്ച് മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.തങ്ങള്‍ ബാരിക്കേഡ് തകര്‍ത്തിട്ടില്ലെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ വ്യക്തമാക്കി.പാര്‍ലമെന്‍റിലേക്ക് പോകാന്‍ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചില പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരത്തിന് പിന്തുണയുമായെത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളിലും പൊലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബില്‍നിന്നുള്ള കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ വച്ച് തടഞ്ഞു. നിരവധി കര്‍ഷകനേതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

Leave a Reply

Your email address will not be published. Required fields are marked *