ന്യൂഡല്‍ഹി : ഗുലാം നബി ആസാദുമായി ജി23 അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍.ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ഭൂപീന്ദര്‍ ഹൂഡയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം എന്ന് ഹരിയാന മുന്‍ പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ.
ആവശ്യമുന്നയിച്ച് ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിവിവേക് ബന്‍സലിന് കത്തയച്ചു. കത്ത് വിവേക് ബന്‍സല്‍ ഹൈക്കമാന്‍ഡിന് കൈമാറും.ചൊവ്വാഴ്ച ആനന്ദ് ശര്‍മ്മ, പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ക്കൊപ്പമാണ് ഭൂപീന്ദര്‍ ഹൂഡ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയത്.