ഗുലാംനബി ആസാദിനെ തള്ളി ജയറാം രമേശും ദിഗ് വിജയ് സിംഗും

Latest News

തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും,ദിഗ് വിജയ് സിംഗും കടുത്ത ഭാഷയില്‍ ആസാദിനെ തള്ളിപ്പറഞ്ഞത്.എന്ത് പ്രതിസന്ധി ഉണ്ടായാലും യാത്ര തുടരും.കോണ്‍ഗ്രസിലേക്ക് ആളുകള്‍ വരികയും പോവുകയും ചെയ്യും.ചിലര്‍ രാഹുലിനെ ആക്രമിക്കും.യാത്രയെ തകര്‍ക്കാന്‍ ബിജെപി ഇരട്ടി സമയം ജോലി ചെയ്യുന്നുണ്ട്.അതൊന്നും യാത്രയെ ബാധിക്കില്ല.ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ട് പോയത്.എല്ലാവരും വ്യക്തിപരമായ കാരണങ്ങളാല്‍ പോയവരാണ്.ഗുലാം നബി ആസാദ് ആര്‍എസ്എസ്സിനെയൊ ബിജെപിയെയോ വിമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ 18 ദിവസം ഭാരത്ജോഡോ ജാഥ പര്യടനം നടത്തും. സപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങും.കേരളത്തില്‍ 11 ന് പ്രവേശിക്കും.രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്രയാണിത്. .വാഹന ജാഥയല്ല,ഭാരത് ജോഡോ യാത്ര.3570 കിലോമീറ്റര്‍ ദൂരമാണ് യാത്ര.2023 ജനുവരി 30 ന് കശ്മീരില്‍ എത്തും.രാഹുലിനൊപ്പം 100 പേര്‍ ജാഥയെ സ്ഥിരമായി അനുഗമിക്കും.തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള യാത്രയല്ല,ഇതൊരു ജനസമ്പര്‍ക്ക യാത്രയാണെന്നും നേതാക്കള്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *