കോഴിക്കോട് : മരണം സംഭവിക്കാമായിരുന്ന അപകടങ്ങളില്‍ പെട്ടവരെ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറില്‍(ഗോള്‍ഡന്‍ അവര്‍) അടുത്ത ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5,000 രൂപയുടെ ‘ഗുഡ് സമരിത്തന്‍ കാഷ് അവാര്‍ഡ്’ നല്‍കാന്‍ പദ്ധതി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സഹായിച്ചവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യണം. ഇത് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാതല ഗുഡ് സമരിത്തന്‍അപ്രൈസല്‍ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാന തലത്തിലേക്ക് നല്‍കുകയും 5,000 രൂപ കാഷ് അവാര്‍ഡ് ഓണ്‍ലൈനായി അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 10 പേര്‍ക്ക് ദേശീയതലത്തില്‍ ഒരു ലക്ഷം രൂപ വീതം നല്‍കും.ഇങ്ങനെ സഹായിക്കുന്നവരെ കേസില്‍ സാക്ഷികളാക്കുവാന്‍ പാടില്ല എന്ന് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
അപകടത്തില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട് മരണപ്പെടുന്നവരുടെ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.ജില്ലയില്‍ ഗുഡ് സമരിത്തന്‍ കാഷ് അവാര്‍ഡു’കള്‍ ശുപാര്‍ശ ചെയ്യുന്നതിനായി കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ചെയര്‍മാനായ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി രൂപീകരിച്ചു.