ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ മോശം പ്രകടത്തിന് എ.എ.പിയും കാരണമായെന്ന് അശോക് ഗെഹ്ലോട്ട്

Top News

ജയ്പൂര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മോശം പ്രകടനത്തിന് എ.എ.പിയും പ്രധാന ഘടകമായെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രചാരണവും ബി.ജെ.പിയുടെ വന്‍ വിജയത്തിന് കാരണമായതായി അശോക് ഗെഹ്ലോട്ട് പറഞ്ഞു. എന്‍.ഡി.വിയോട് സംസാരിക്കവെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍ന്‍റെ ചുമതലയുണ്ടായിരുന്ന അശോക് ഗെഹ്ലോട്ടിന്‍റെ പരാമര്‍ശം.’പ്രധാനമന്ത്രി മൂന്ന് മാസം ഗുജറാത്തില്‍ പ്രചാരണത്തിനെത്തി. നിരവധി റാലികളും നടത്തി. അതും ഒരു കാരണമാണ്.’ -ഗഹ്ലോട്ട് പറഞ്ഞു. പോവുന്നിടത്തെല്ലാം എ.എ.പി കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിള്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 182 സീറ്റുകളില്‍ 17 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. 2017ലെ തെരഞ്ഞടുപ്പില്‍ 77 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.156 സീറ്റുകള്‍ നേടി ബി.ജെ.പി ഏഴാം തവണയും അധികാരത്തിലെത്തി. 17 സീറ്റുകളില്‍ മാത്രമായി ചുരുങ്ങിയതോടെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പദവി കോണ്‍ഗ്രസിന് നഷ്ടമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *