ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 19 ജില്ലകളിലായി 89 സീറ്റിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. പരമാവധി 56.88 ശതമാനം വോട്ട് ഇവിഎമ്മില്‍ വീണെന്നാണ് കണക്കാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല 48.48 ശതമാനം വോട്ടാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.കച്ച്-സൗരാഷ്ട്ര മേഖലകളില്‍ അടക്കമാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ചില കേന്ദ്രങ്ങളിലെ വോട്ടിംഗ് മെഷീനില്‍ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഉടന്‍ തടസ്സം നീക്കി വോട്ടെടുപ്പ് പുനരാരംഭിച്ചു. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്താണ് ആദ്യഘട്ട വോട്ടെടുപ്പിലെ പ്രധാന കേന്ദ്രം. ബിജെപിയുടെ ശക്തികേന്ദ്രമായ സൂറത്ത് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.