ഗാസസിറ്റി : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 178 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 300 പേര്‍ക്ക് പരുക്കേറ്റതായും പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലില്‍ ഇതുവരെ 1,139 പേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ 369 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ 62,681 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ 8,663 പേര്‍ കുട്ടികളാണ്. വെസ്റ്റ് ബാങ്കില്‍ 4,000 പേര്‍ക്കാണ് പരുക്കേറ്റത്.
ഗാസയില്‍ 360,000ല്‍ അധികം വീടുകള്‍ തകര്‍ക്കപ്പെടുകയോ താമസയോഗ്യമല്ലാതാവുകയോ ചെയ്തിട്ടുണ്ട്. 378 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേടുപാടുണ്ടായി. 221 ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആകെയുള്ള 2.3 ദശലക്ഷം ജനങ്ങളില്‍ 1.7 ദശലക്ഷം ആളുകളും താമസിക്കുന്നത് അഭയാര്‍ഥി ക്യാമ്പുകളിലാണെന്നും കണക്കുകള്‍ പറയുന്നു.