ബീജിംഗ്:ഇസ്രയേലിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ചൈന. ഗാസയിലെ ഇസ്രയേല്‍ നടപടികള്‍ അതിര്‍വരമ്പുകള്‍ കടന്നുപോയെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. ഗാസയിലെ ജനങ്ങളെ ശിക്ഷിക്കുന്ന പ്രവര്‍ത്തികള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ചൈന ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നത്.
സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് യീ ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. ലോക സമൂഹത്തിന്‍റേയും യു.എന്‍ സെക്രട്ടറി ജനറലിന്‍റേയും ആഹ്വാനങ്ങള്‍ ഇസ്രയേല്‍ പരിഗണിക്കണം. ഗാസയിലെ ജനങ്ങളെ ഇങ്ങനെ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കണം- വാങ് യി പറഞ്ഞുചൈനീസ് പ്രതിനിധി സായ് യുന്‍ അടുത്തയാഴ്ച പശ്ചിമേഷ്യ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. ഇസ്രയേല്‍- ഹമാസ് സമാധാനചര്‍ച്ച ഉണ്ടാകണമെന്ന് അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം.