ഗാസ സിറ്റി: ഗാസയിലെ ജബലിയാര്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ബോംബാക്രമണം. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നൂറു കണക്കിനുപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8796 ആയി. ഇതില്‍ 3648 പേര്‍ കുട്ടികളാണ്.
ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ അമ്പതിലേറെപ്പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെയുംആക്രമണമുണ്ടായത്.പരുക്കേറ്റവരെ റഫ ഇടനാഴി വഴി ഈജിപ്തിലെ ആശുപത്രികളിലെത്തിച്ചുകൊണ്ടിരിക്കെയാണ് ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയത്.ബൊളിവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ ഇസ്രായേലില്‍ നിന്നും തിരിച്ചുവിളിക്കുകയും ചെയ്തു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ വെള്ളിയാഴ്ച ഇസ്രയേല്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിലേക്കുള്ള ആന്‍റണി ബ്ലിങ്കന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത