ഗാര്‍ഡിയുമായി സൈജു കുറുപ്പ്;
പ്രൈം റീല്‍സിലൂടെ ആരാധകരിലേക്ക്

Entertainment

സൈജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗാര്‍ഡിയന്‍ റിലീസിങ്ങിന്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ പ്രൈം റീല്‍സിലൂടെയാണ് ചിത്രം ഇത്തവണ പുറത്തിറങ്ങുന്നത്.ഫിംഗര്‍ പ്രിന്‍റ്, കാറ്റ് വിതച്ചവര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം സതീഷ് പോള്‍ സംവിധാനം ചെയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് ഗാര്‍ഡിയന്‍. ഒരാളെ കാണാതാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഒരു അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.സൈജു കുറുപ്പ്, സിജോയ് വര്‍ഗ്ഗീസ് എന്നിങ്ങനെ രണ്ടുപേരാണ് ചിത്രത്തിലെ നായകര്‍, മിയ ജോര്‍ജ്ജും നയന എല്‍സ അനിലുമാണ് നായികമാര്‍. ചിത്രത്തില്‍ ഐപിഎസ് മീര മോഹന്‍ദാസ് എന്ന കഥാപാത്രമായാണ് മിയ സിനിമയില്‍ എത്തുന്നത്. ആദ്യമായിട്ടാണ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ അനന്തു അനില്‍, കിഷോര്‍ മാത്യു, ഷിംന കുമാര്‍, നയന എല്‍സ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ് കണ്ണാത്തുക്കുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍, സിമ്മി ജോര്‍ജ്ജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.ധന്യാ സ്റ്റീഫന്‍, നിരഞ്ജ്, എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോമാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജി എബ്രാഹം എഡിറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, കല സുശാന്ത്, മേക്കപ്പ് അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം ബൂസി ജോണ്‍, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍.

Leave a Reply

Your email address will not be published. Required fields are marked *